നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ബീസ്മാർട്ട് എഫ് ബാച്ച്, പത്താം ക്ലാസ് എഡ്യൂമിഷൻ ഇന്നൊവേഷൻ ക്ലബ്ബിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ കോഴിക്കോട് എൻ.ഐ.ടി.സി.യിലേക്ക് പഠനയാത്ര നടത്തി

നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ബീസ്മാർട്ട് എഫ് ബാച്ച്, പത്താം ക്ലാസ് എഡ്യൂമിഷൻ ഇന്നൊവേഷൻ ക്ലബ്ബിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ കോഴിക്കോട് എൻ.ഐ.ടി.സി.യിലേക്ക് പഠനയാത്ര നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി കാലിക്കറ്റിൽ നടന്ന ഏകദിന ക്യാമ്പിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ്, മെക്കാനിക്കൽ എൻജിനീയറിങ് ലാബ്, സിവിൽ എൻജിനീയറിങ്ങി ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ, മെറ്റീരിയൽ സയൻസിലെ നിരവധി സാധ്യതകൾ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് കെമിസ്ട്രി ഡിപ്പാർട്ട്മെൻറ് എന്നിവ സന്ദർശിച്ചു.

കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ Dr. സുജിത്ത് എൻഐടിസി പബ്ലിക് റിലേഷൻസ് ഓഫീസർ Dr. ശ്രീ, സിവിൽ എൻജിനീയർ Dr. ഷറഫലി, ബീ സ്മാർട്ട് കോർഡിനേറ്റർമാരായ ബൈജു.കെ, സുനിത.കെ, വിപിൻ ,ജ്യോതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെ കുറിച്ചും മനസ്സിലാക്കാനും ജോലിയെ കുറിച്ച് സ്വപ്നം കാണാനും സന്ദർശനം സഹായകരമാണ്. ചെറിയ ബാച്ചുകൾ ആയി തിരിച്ച് നിരവധി ടീച്ചേഴ്സിന്റെ ക്ലാസുകൾ ലാബിൽ വെച്ച് ലഭിച്ചു. ക്യാമ്പ് അനുഭവങ്ങൾ സ്കൂൾ റേഡിയോ സംപ്രേഷണത്തിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളിലേക്കും തൽസമയം സംപ്രേഷണം ചെയ്തു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി 33-ാം ഡിവിഷനിലെ വയൽപുര ഭാഗത്തും അമ്പാടി തിയേറ്റർ റോഡിലും വെള്ളക്കെട്ട് രൂക്ഷം

Next Story

ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു

Latest from Local News

കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി

നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി

മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ വേണം -മന്ത്രി പി.എ മുഹമ്മദ് റിയാസ്

മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ