കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനഃസ്ഥാപിച്ചു - The New Page | Latest News | Kerala News| Kerala Politics

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനഃസ്ഥാപിച്ചു

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനഃസ്ഥാപിച്ചു. സബ്സിഡി അരി നിര്‍ത്തലാക്കിയതോടെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലായത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാല്‍ സബ്സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈകോ നിര്‍ത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയ അവസ്ഥയിലായിരുന്നു.

കിലോയ്ക്ക് 40 രൂപയ്ക്ക് മുകളില്‍ പൊതുവിപണിയില്‍ നിന്നും അരി വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോള്‍ ഹോട്ടല്‍ നടത്തിപ്പുക്കാര്‍ ആകെ പ്രതിസന്ധിയിലായി. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനിടയില്‍ അരിക്ക് കൂടി സബ്സിഡി ഇല്ലാതായതോടെ ഏറെ പ്രയാസത്തിലായി.

ഒരു വര്‍ഷത്തേക്കാണ് സബ്സിഡി പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവര്‍ധനവില്ലാതെ ഇപ്പോള്‍ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകുമെന്ന ആശ്വാസത്തിലാണ് ഹോട്ടല്‍ ജീവനക്കാര്‍.

Leave a Reply

Your email address will not be published.

Previous Story

വയനാട് മെഡിക്കൽ കോളേജിന് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

Next Story

ചേലിയയിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

Latest from Main News

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത്

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, കൊല്ലം കുന്ന്യോറമലയില്‍ കുന്നിടിച്ച സ്ഥലത്ത് സോയില്‍ നെയിലിങ്ങ് പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രദേശവാസികൾ മഴക്കാലം വരുന്നതോടെ ഭിതിയേറി

  കൊയിലാണ്ടി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസിനായി കുന്നിടിച്ച കൊല്ലം കുന്ന്യോറ മലയില്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നവരുടെ

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍

കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം.