ചേലിയയിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്ന് ഉച്ചക്ക് 12 .30 മണിയോടുകൂടി യാണ് ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിൽ മഞ്ചേരി ഹൗസിൽ ബാലന്റെ മകൻ ദീപേഷ് (42വയസ്സ്)ഉദ്ദേശം മുപ്പതടിയോളം താഴ്ചയും വെള്ളവും ഉള്ള കിണറ്റിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ ഇദ്ദേഹം കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു.

വീട്ടിലെ ഗ്യാസ് കുറ്റിയും മറ്റും കിണറ്റിൽ ഇട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കരക്ക് കയറ്റിയത്. സ്റ്റേഷൻ ഓഫീസർ സികെ മുരളീധരന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, ASTO (M)ജനാർദ്ദനൻ, Gr:ASTO മജീദ് എം, FRO മാരായ ജിനീഷ് കുമാർ,ഇർഷാദ് പികെ,ഷിജു ടിപി,അനൂപ് എന്‍ പി,ഷാജു,ഹോംഗാർഡ് മാരായ ബാലൻ ടിപി,രാജീവ് വി ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

Leave a Reply

Your email address will not be published.

Previous Story

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനഃസ്ഥാപിച്ചു

Next Story

മഴ ശക്തമായതോടെ കേരളത്തിലെ മൂന്നു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Latest from Local News

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്