കീഴരിയൂര്‍: അങ്കത്താരിക്ക് പ്രാധാന്യം നല്‍കിയുളള കളരി പരിശീലനമാണ് കീഴരിയൂര്‍ കുറുവച്ചാലില്‍ കളരി സംഘത്തെ പ്രശസ്തമാക്കുന്നത്. കര്‍ക്കിടകമാസമായതോടെ വര്‍ഷ കാല ചികിത്സയ്ക്കും, ഉഴിച്ചിലിനുമായി ധാരാളം പേര്‍ ഇവിടെയെത്തുന്നു. എഴുന്നൂലേറെ വര്‍ഷം പഴക്കമുള്ള കളരി പാരമ്പര്യമാണ് കുറുവച്ചാലിന് ഉളളതെന്ന് ഇപ്പോഴത്തെ ഗുരുക്കളായ ദിനേശ് പ്രസാദ് പറഞ്ഞു. കടത്തനാടന്‍ സമ്പ്രദായമാണെങ്കിലും തികച്ചും വ്യത്യസ്തമായ പയറ്റു മുറയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. സാമൂതിരി രാജാവിന്റെ കീഴിലുള്ള നാടുവാഴികളുടെ ഗുരുക്കന്‍മാരാണ് കുറുവച്ചാല്‍ കളരിയിലെ പൂര്‍വികര്‍. വലിയ കോരുക്കുട്ടിപ്പണിക്കരാണ് കുറുവച്ചാലില്‍ കളരിയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചത്. ഇദ്ദേഹത്തിന് സാമൂതിരിയില്‍ നിന്ന് വീരശൃംഖല പട്ടം ലഭിച്ചിരുന്നു.
പൂർവ്വികമായി ജ്യോതിഷപണ്ഡിതർ കൂടിയാണ് ഇവർ. കേരളത്തിലെ എണ്ണം പറഞ്ഞ താംബൂല പ്രശ്നം, സ്വർണ്ണപ്രശ്നം തുടങ്ങിയ ജ്യോതിഷ പ്രവർത്തിയിൽ ഏർപ്പെട്ട പലരും കുറുവച്ചാൽ ഭാസ്കര പണിക്കരാൽ ഹരിശ്രീ കുറിക്കപ്പെട്ടവരാണ്.ഇന്ന് കുടുംബത്തിന്‍റെ പാരമ്പര്യം നിലനിർത്തുന്നത് ദിനേശ് പ്രസാദും മകൻ മനുപ്രസാദുമാണ്.
ഒരു പറമ്പില്‍ തണെ രണ്ട് കളരി എന്ന അപൂര്‍വത കുറുവച്ചാല്‍ കളരിക്കുണ്ട്. വടക്കന്‍പാട്ടിലെ വീരപുരുഷന്‍ തച്ചോളി ഒതേനന്‍ കുറുവച്ചാലില്‍ കളരിയിലെത്തി നമസ്‌ക്കരിച്ച് പോയതായി പറയപ്പെടുന്നു. കേരളാ ഗാന്ധി കെ.കേളപ്പന്‍ കുറുവച്ചാലില്‍ കളരി സംഘത്തിലെ ശിഷ്യനായിരുന്നു. കുറുവച്ചാലില്‍ ഓമനപ്പണിക്കര്‍, കുഞ്ഞിക്കോരുപ്പണിക്കര്‍,കോരുക്കുട്ടിപ്പണിക്കര്‍,ഭാസ്ക്കരപ്പണിക്കര്‍ എന്നിവരാണ് കുറുച്ചാലില്‍ കളരി സംഘത്തിന്റെ പേര് ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന് മുന്നില്‍ ഓമനപ്പണിക്കര്‍ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരെയ്ക്ക് കളരി മര്‍മ്മ ചികിത്സനടത്തിയും, കളരിപ്പയറ്റ് അവതരിപ്പിച്ചും ഭാസ്‌കര പണിക്കരും ആദരവ് നേടി. എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ക്കടക ചികിത്സ ഇവിടെയുണ്ട്. കൈ കൊണ്ടുള്ള ഉഴിച്ചിലും ചവുട്ടി ഉഴിച്ചിലും ഉണ്ട്. സ്തീകൾക്കും പുരുഷൻമാർക്കും പ്രത്യേക സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
944789 2347,7034687925