ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ജൂലായ് 16ന് ചൊവ്വാഴ്ച; പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗോവാ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും

/

മലബാറിന്റെ കലാപാരമ്പര്യത്തിന്റെ നിത്യ തേജസ്സാർന്ന അടയാളമാണ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ രാമൻ നായർ. 2021 മാർച്ച് 15 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. കഥകളിയോടൊപ്പം മറ്റു കലാരൂപങ്ങളുടെയും സമഗ്ര പുരോഗതിക്ക് തന്റെ ജീവിതമത്രയും ഉഴിഞ്ഞുവച്ച സമ്പൂർണ്ണ കലാകാരനായിരുന്നു ഗുരു ചേമഞ്ചേരി. നൂറ്റി അഞ്ചാം വയസ്സിൽ മരണപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പു വരെ ഗുരു അരങ്ങിലെ നിറസാന്നിധ്യമായിരുന്നു.

ചേലിയ കഥകളി വിദ്യാലയം, പൂക്കാട് കലാലയം ഉൾപ്പടെ നിരവധി കലാസ്ഥാപനങ്ങൾക്ക് തുടക്കമിട്ടതും ഗുരുവായിരുന്നു. ഗുരുവിന്റെ നിത്യസ്മരണക്കായി അദ്ദേഹം സ്ഥാപിച്ചു വളർത്തിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ കലാപുരസ്കാരമാണ് ഗുരു ചേമഞ്ചേരി പുരസ്കാരം. 2023 ൽ ആദ്യ പുരസ്കാരത്തിനർഹനായത് പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആയിരുന്നു. കഥകളിയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്ക് നല്കുന്നതിനായാണ് ഗുരു ചേമഞ്ചേരി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ചെണ്ട വാദന രംഗത്തെ പ്രമുഖ നായ കലാകാരന് പുരസ്കാരം നല്കാനാണ് ജൂറി അംഗങ്ങൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡോക്ടർ ഒ. വാസവൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ശിവദാസ് ചേമഞ്ചേരി എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവായി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെ തെരഞ്ഞെടുത്തിരിക്കുന്നത്.

താളവാദ്യകലയിലെ അപൂർവ്വ സുന്ദര സാന്നിധ്യമായ മട്ടന്നൂരിന് ജൂലായ് 16 ന് കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ ഒരുക്കുന്ന സാംസ്കാരിക സദസ്സിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.
ആദരണീയനായ ഗോവാ ഗവർണ്ണർ ശ്രീ.പി. എസ്. ശ്രീധരൻ പിള്ളയാണ് കഥകളി വിദ്യാലയത്തിനു വേണ്ടി പുരസ്കാരസമർപ്പണം നടത്തുന്നത്. കാനത്തിൽ ജമീല എം.എൽ.എ, മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിടക്കെപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ തുടങ്ങി കലാസംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

തുടർന്ന് വൈവിധ്യമാർന്ന കലോപഹാരങ്ങൾ അരങ്ങേറുന്നു. മലബാറിലെ അമ്പത് പ്രശസ്ത തായമ്പക കലാകാരന്മാർ ഒരു വേദിയിൽ അണിചേരുന്ന സവിശേഷമായ തായമ്പക വാദനം- തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം – നൃത്ത,സംഗീത ശില്പം, എന്നീ പരിപാടികൾ പുരസ്കാരവേദിയെ ധന്യമാക്കും.

Leave a Reply

Your email address will not be published.

Previous Story

കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ അന്തരിച്ചു

Next Story

കോഴിക്കോട് ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്ര‌തിഷേധിച്ച് അനിശ്ചിതകാല സത്യാ​ഗ്രഹ സമരം നടത്തുമെന്ന് എം. കെ മുനീർ എം.എൽ.എ

Latest from Local News

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെ ആറ്

എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

മുക്കം:കളൻതോട് എസ്‌.ബി.ഐ.യുടെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ 2.30ഓടെ കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടി. അസം സ്വദേശിയായ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

2024 ജൂലായ്  ഒന്നിൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ