അത്തോളി സംസ്ഥാന പാത റോഡിൽ കുണ്ടും കുഴിയും; യൂത്ത് കോൺഗ്രസ് സമരത്തിൽ പ്രതിഷേധമിരമ്പി

അത്തോളി : തകർന്ന അത്തോളി ഉള്ള്യേരി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അത്തോളി മണ്ഡലം കമ്മിറ്റി കൂമുള്ളിയിൽ റോഡിൽ നിൽപ്പു സമരം നടത്തി. മാസങ്ങളോളമായി തകർന്ന റോഡിലൂടെ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതും പതിവായതോടെയാണ് യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന് ഇറങ്ങിയത്. ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് താരിക്ക് അത്തോളി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്
സുനിൽ കൊളക്കാട്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തിമാവീട്ടിൽ, ഷീബ രാമചന്ദ്രൻ, കെ.പി ഹരിദാസ്, സുനീഷ് നടുവിലയിൽ, വി.ടി.രേഖ, ടി.കെ.ദിനേശൻ, അഷറഫ് അത്തോളി , ജെ എസ് ആതിര, എൻ.പി.ശരത് എന്നിവർ സംസാരിച്ചു.സമരത്തിന് മുന്നോടിയായി പ്രവർത്തകർ കൂമുള്ളി വായനശാലക്ക് സമീപം പ്രതിഷേധ പ്രകടനവും നടത്തി. നിർമൽ റോഷ് കെ. ഫാഹിർ, ടി.പി. ഹിജാസ്, അതുൽ രാജ് എന്നിവർ നേതൃത്വം നൽകി.

   
.

Leave a Reply

Your email address will not be published.

Previous Story

മന്ദമംഗലം വലിയവയൽക്കുനി (അഭിലാഷ് ) കെ. കെ. ഗോപാലൻ അന്തരിച്ചു

Next Story

മേപ്പയൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു

Latest from Local News

ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ

കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.

നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച കാപ്പാട് വെച്ച് നടക്കും

നവോത്ഥാനം: പ്രവാചക മാതൃക  കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20