കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് പ്രവചനം. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

   

Leave a Reply

Your email address will not be published.

Previous Story

ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും

Next Story

നറുക്കെടുപ്പും ഓഫറുകളുമായി മത്സ്യവിൽപ്പന; താരമായി റഫീഖ്

Latest from Local News

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ