ഓണപ്പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ജി വി എച്ച് എസ് എസ് പയ്യോളിയിലെ വിഎച്ച്എസ്ഇ എൻഎസ്എസ് വളണ്ടിയർമാർ

തിക്കോടി: ഓണത്തിന് പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ജിവിഎച്ച്എസ്എസ് പയ്യോളി വിഎച്ച്എസ്ഇ, എൻഎസ്എസ് വിദ്യാർത്ഥികൾ. പയ്യോളി സ്കൂളിലെ എല്ലാ വിഭാഗത്തിലും ഓണത്തിന് പൂക്കൾ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിഎച്ച്എസ്ഇ എൻഎസ്എസ് വളണ്ടിയർമാർ ഈ ഒരു പ്രവർത്തനത്തിന് മുൻകൈയെടുക്കുന്നത്.

തൈ നടീൽ ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ ബിനു കരോളി മുഖ്യാതിഥിയും പിടിഎ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പാൾ നിഷ വി സ്വാഗതവും,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ്. ഒ.എം നന്ദി പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് മൊയ്തീൻ പെരിങ്ങാട്, റസാഖ് കാട്ടിൽ എന്നിവർ സംസാരിച്ചു. അധ്യാപകരായ സജിത്ത്, കെ .സത്യൻ, പി. പ്രകാശൻ, സി എം രജീഷ് വി പ്രചിഷ ഷിജുകുമാർ ആർ .വിനയൻ പി നായർ ,അനീഷ് പാലിയിൽ എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.