സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് വാടക കുടിശികയുള്ളത്. ടാക്‌സി തൊഴിലാളികള്‍ പണം ആവശ്യപ്പെടുമ്പോള്‍ ഉടന്‍ നല്‍കുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇരുപത് മണ്ഡലങ്ങളിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായി കമ്മീഷന്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നു. രണ്ട് ദിവസം മുതല്‍ നാല്‍പ്പത് ദിവസം വരെയാണ് ടാക്‌സി വാഹനങ്ങള്‍ തെരഞ്ഞടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്. പോളിംഗ് സാമഗ്രികള്‍ ബൂത്തുകളില്‍ എത്തിക്കാനും തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍ക്കുമാണ് ഏറ്റവും അധികം വാഹനങ്ങള്‍ ആവശ്യമുണ്ടായിരുന്നത്. ഏഴ് സീറ്റ് മുതല്‍ 30 സീറ്റ് വരെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കാണ് ഇനി പണം നല്‍കാനുള്ളത്. പ്രതിദിനം പരമാവധി നൂറ് കിലോ മീറ്ററിന് 4400 മുതല്‍ 6500 രൂപ വരെയായിരുന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വാടക. ഇതിന് പുറമെ 350 രൂപ ബാറ്റയും.

എന്നാല്‍, ഇതുവരെയും ഒരു പണവും കിട്ടാത്തവരാണ് ടാക്‌സി തൊഴിലാളികളില്‍ അധികവും. അതാത് മണ്ഡലങ്ങളിലെ വരണാധികാരികളെ ടാക്‌സി തൊഴിലാളികള്‍ ബന്ധപ്പെട്ടിരുന്നു. പക്ഷെ കമ്മീഷന്‍ നേരിട്ടാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. ഫയല്‍ മാറാനുള്ള കാലതാമസമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Leave a Reply

Your email address will not be published.

Previous Story

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വീട് പുനരുദ്ധാരണത്തിന് 50,000 രൂപ ധനസഹായം; ഇമ്പിച്ചി ഭാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Next Story

ഓണപ്പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ജി വി എച്ച് എസ് എസ് പയ്യോളിയിലെ വിഎച്ച്എസ്ഇ എൻഎസ്എസ് വളണ്ടിയർമാർ

Latest from Main News

മലപ്പുറവും കോഴിക്കോടും ജപ്പാൻ ജ്വരം വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ്

കോഴിക്കോട്: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക രോഗനിരീക്ഷണ ഡാറ്റയുടെ

കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത്

സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കണ്ണൂര്‍: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. അയോന മോൺസൺ (17)

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച   കാസർഗോഡ് ജില്ല