മേപ്പയൂർ: നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 18 വയസ്സ് കഴിഞ്ഞവരെ ഉൾപ്പെടുത്തുന്നതിന് ഹിയറിംങ്ങ് ഒഴിവാക്കണമെന്ന് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ് കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു, ഉപരിപഠനാർത്ഥവും മറ്റും ജില്ലയ്ക്ക് പുറത്തും അന്യസംസ്ഥാനങ്ങളിലുമുള്ള വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഹിംയറിങ് സമയത്ത് ഹാജരാവാൻ കഴിയുന്നില്ലെന്നും ,ഇതുമൂലം ഇവരുടെ വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടമാകാവുകയാണെന്നും യോഗം ചൂണ്ടികാട്ടി, അടുത്ത ഒരു വർഷത്തെക്കുള്ള മണ്ഢലം കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ചു ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു .മണ്ഢലം പ്രസിഡൻ്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു, ഇ.അശോകൻ, കെ.പി വേണുഗോപാൽ, സി.എം ബാബു സി.പി നാരായണൻ, ഇ.കെ മുഹമ്മത് ബഷീർ ,ഷബീർ ജന്നത്ത് ,ആന്തേരി ഗോപാലകൃഷ്ണൻ ,ടി.കെ അബ്ദുറഹിമാൻ ,എടയിലാട്ട് ഉണ്ണികൃഷ്ണൻ ,സത്യൻ വിളയാട്ടൂർ ,പി.കെ രാഘവൻ ,പി.കെ സുധാകരൻ ,പ്രസന്നകുമാരി ചൂരപ്പറ്റ , പി.കെ മൊയ്തി ,അർഷിന എന്നിവർ സംസാരിച്ചു.