കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി വിജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി

 

കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി ഏഴുകുടിക്കല്‍ വിജേഷിൻ്റെ (42) മൃതദേഹം നാട്ടിലെക്ക് കൊണ്ടുവരുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാവിലെ കൊച്ചി വിമാനതാവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച ശേഷം ചെങ്ങോട്ടുകാവ് ശ്മശാനത്തിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസമാണ് വിജേഷിനെ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

കെ.എം.സി.സി.യും സുഹൃത്തുക്കളുമാണ് മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചത്. പരേതരായ ബാലുവിൻ്റെയും, കനകയുടെയും മകനാണ്,, ഭാര്യ: ഗോപിക. മക്കൾ :  തൻവിക, തനിഷ്ക. സഹോദരങ്ങൾ: ബബീഷ്, ബിന്ദു, സിന്ധു.

Leave a Reply

Your email address will not be published.

Previous Story

പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരെ ഹിയറിംങ്ങ് ഇല്ലാതെ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം;മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

Next Story

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്

Latest from Uncategorized

‘അടുക്കള മുറ്റത്തെ കോഴി’ കീഴരിയൂരിൽ കോഴികളെ നൽകി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ‘അടുക്കള മുറ്റത്തെ കോഴി’ വളർത്തൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. നിർമല ഉദ്ഘടനം ചെയ്തു.

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി,