രാജ്യത്ത് സൗരോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി സൂര്യഘര്‍’ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നേട്ടവുമായി കേരളം. പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയില്‍ കേരളത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
2024ല്‍ പ്രഖ്യാപിച്ച പദ്ധതി നാല് മാസം കൊണ്ട് 28 കോടി രൂപ സബ്‌സിഡി ഇനത്തില്‍ മാത്രം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. സബ്‌സിഡി വിതരണത്തിലാണ് കേരളം മികവ് പുലര്‍ത്തിയത്. ചെറിയ സംസ്ഥാനമായ കേരളം ഗുജറാത്തും, മഹാരാഷ്ട്രക്കും തൊട്ടുപിന്നിലെയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.