
വരാനിരിക്കുന്ന കേരള പി.എസ്.സി എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ജൂലൈ 12 വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിക്ക് അവസാനിക്കും. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇ മെയിലിലേക്കും വരുന്ന ഒ.ടി.പി ഉപയോഗിച്ചു വേണം കൺഫർമേഷൻ കൊടുക്കേണ്ടത്.








