കളിക്കൂട്ടം ഗ്രന്ഥശാലയും ശ്രീ വാസുദേവശ്രമം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു

നടുവത്തൂർ : കളിക്കൂട്ടം ഗ്രന്ഥശാലയും, ശ്രീ വാസുദേവശ്രമ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. കളിക്കൂട്ടം ലൈബ്രറി ഹാളിൽ നടന്ന പരിപാടി കവയിത്രി ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ എ ഇന്ദിര ടീച്ചർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് കെ സി സുരേഷ് അധ്യക്ഷം വഹിച്ചു.

ടി വി കൊച്ചുബാവയുടെ ‘വൃദ്ധസദനം’ എന്ന നോവൽ മുരളീധരൻ നടേരി അവതരിപ്പിച്ചു. കെ പി വിനീത്, സോളമൻ ബേബി, സുധീർ കെ , റജില വി. കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എട്ടാം ക്ലാസ്സുകാരി ചാരു ലിയോണ എഴുതിയ ‘ഓർമ്മമരം’ എന്ന പുസ്തകം പരിചയപ്പെടുത്തി. രാജൻ നടുവത്തൂർ സ്വാഗതവും അഞ്ജന സുരേഷ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി; കേരളത്തിന് മൂന്നാം സ്ഥാനം

Next Story

കോഴിക്കോട് മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ മാല മോഷ്ടിച്ചു

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം