മലപ്പുറം: ശക്തമായ ഇടിമിന്നലിൽ വാഴയൂരിൽ വീട് തകർന്നു. തൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തെ ഗിരിജയുടെ വീടിനാണു കേടുപാടുകള്‍ സംഭവിച്ചത്.ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്‍റെ ഓഫിസ് മുറിയുടെ ജനൽ, വാതിൽ എന്നിവ തകർന്നു. ജനൽപൊളി മൂന്ന് മീറ്റർ ദൂരേക്ക് തെറിച്ചു. വൈദ്യുതിലൈനും കത്തി വീണു. അപകടത്തില്‍ ആർക്കും പരിക്കില്ല.








