വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കമായി

  

വിഴിഞ്ഞം രാജ്യാന്തരതുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായിരുന്നു. ഇനി മൂന്നുമാസം നീളുന്ന ട്രയല്‍ റണ്‍ നടക്കും. തുടര്‍ച്ചയായി മദര്‍ഷിപ്പുകളെത്തും.

അങ്ങനെ അതും നമുക്ക് നേടാനായെന്ന് വിഴിഞ്ഞം ട്രയല്‍ റണ്‍ വേദിയില്‍ മുഖ്യമന്ത്രി. കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ ഏട് ആരംഭിക്കുന്നു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുമെന്നും മുഖ്യമന്ത്രി. അദാനി ഗ്രൂപ്പ് പൂര്‍ണമായി സഹകരിക്കുന്നു, കരണ്‍ അദാനിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി.

നാള്‍വഴി ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. 2006ല്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കും എന്ന് ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2007 ജൂലൈ 31ന് ടെന്‍ഡര്‍ ക്ഷണിച്ചെന്നും മുഖ്യമന്ത്രി. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചു. ചൈനീസ് ബന്ധം ആരോപിച്ചു, അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെക്കുറിച്ച് പ്രസംഗത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ഓണപ്പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ജി വി എച്ച് എസ് എസ് പയ്യോളിയിലെ വിഎച്ച്എസ്ഇ എൻഎസ്എസ് വളണ്ടിയർമാർ

Next Story

മിനിമം വേതന കാലതാമസം സ്വകാര്യ ഫാർമസിസ്റ്റുമാർ പ്രക്ഷോഭത്തിലേയ്ക്ക്

Latest from Main News

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യന്‍ നാവിക സേന

മസ്ക്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം. ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന

നമ്പര്‍ പ്ലേറ്റില്ലാത്ത കാറിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; 5 പേർ പിടിയിൽ

  കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്,

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ പുതിയ മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാനുള്ള തീരുമാനം മന്ത്രിസഭ സ്വീകരിച്ചു. വിരമിക്കുന്ന ഷേഖ് ദര്‍വേസ് സാഹിബിന്റെ സ്ഥാനത്താണ്