അത്തോളി സംസ്ഥാന പാത പൊട്ടി പൊളിഞ്ഞു; യൂത്ത് കോൺഗ്രസ് കമ്മിറ്റി നാളെ (ശനി) വൈകിട്ട് 4 ന് കൂമുള്ളിയിൽ റോഡിൽ നിൽപ്പ് സമരം സംഘടിപ്പിക്കും

അത്തോളി : അത്തോളി – ഉള്ളിയേരി സംസ്ഥാന പാത കുണ്ടും കുഴിയുമായിട്ടും ഇതുവരെ അറ്റകുറ്റപ്പണി ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നാളെ (ശനി) വൈകിട്ട് 4 ന് കൂമുള്ളിയിൽ റോഡിൽ നിൽപ്പ് സമരം സംഘടിപ്പിക്കും. കൂമുള്ളി, മൊടക്കല്ലൂർ ഭാഗങ്ങളിൽ ജലജീവൻ പദ്ധതിയുടെ മെയിൻലൈനിന് വേണ്ടി പൈപ്പുകളിടാൻ കീറിയതും റോഡ് തകരാൻ കാരണമായിട്ടുണ്ട്.

റോഡ് തകർന്നതിനാൽ സംസ്ഥാനപാതയിൽ കൂമുള്ളിയിൽ ഗതാഗത തടസ്സം പതിവാണ്. മൂന്നുമാസത്തോളമായിട്ടും റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് നാളത്തെ നിൽപ്പു സമരമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് താരിഖ് അത്തോളി, അത്തോളി ന്യൂസ്‌ നോട്‌ പറഞ്ഞു. യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെൻറ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ആർ.ഷഹിൻ സമരം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

നന്തി -ചെങ്ങോട്ടുകാവ് ബൈപാസ്സ്: കൊല്ലം കുട്ടത്ത് കുന്നുമ്മൽ താഴത്ത്( പാവുവയൽ) പ്രദേശവാസികളുടെ യാത്രാ ദുരിതം അടിയന്തിരമായി പരിഹരിക്കണം: ബി.ജെ.പി.

Next Story

കൊയിലാണ്ടി നെല്യാടിക്കടവ് റോഡിൽ മരം വീണ് ഗതാഗത തടസ്സം

Latest from Main News

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ

മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും.

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും. ജൂലൈ