കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ചു തുടങ്ങിയ മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. നൂറുകണക്കിന് ഹോട്ടലുകൾ പൂട്ടിപോവുന്ന ഈ സാഹചര്യത്തിലും, നാലും അഞ്ചും തൊഴിലാളികളെ വരെ വെച്ച് പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം റോഡിന് ഇരുവശങ്ങളിലുമായി തട്ടുകടകളുടെ വ്യാപാരം ദിനംപ്രതി വർധിച്ചു വരികയാണ്. ഇത്തരം അനധികൃത വ്യാപാരങ്ങൾക്കെതിരെ യാതൊരു വിധ നടപടികളും വകുപ്പുകൾ സ്വീകരിക്കുന്നില്ല.

‘പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുക, അനധികൃത തട്ടുകടകൾ നിയന്ത്രിക്കുക, ജി എസ്സ് ടി യിലെ അപാകതകൾ പരിഗണിക്കുക, വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിത നിരക്കുകൾ കുറക്കുക, മാലിന്യ നിർമാർജനത്തിന്റെ പേരിൽ ഹോട്ടലുകൾക്കെതിരെ എടുക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ഹോട്ടലുകൾക്കെതിരെ നടക്കുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങൾ തടയുന്നതിന് പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കുക’ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നടന്ന ധർണ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ബിജുലാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി യു എസ്സ് സന്തോഷ്‌ കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ രൂപേഷ് കോളിയോട്ട് അധ്യക്ഷത വാഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. സുഗുണൻ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, സുനിൽ കുമാർ ( കേരള വ്യാപാര വ്യവസായ ഏകോപന സമിതി ), രാധാകൃഷ്ണൻ ( ഫെഡറേഷൻ ഓഫ് ബിസിനസ്‌ ഓർഗനൈസേഷൻ ), പ്രേം ചന്ദ് ( കാറ്ററിങ് അസോസിയേഷൻ ), അബ്ദുൽ ഷഫീഖ് ( ബേക്കറി അസോസിയേഷൻ ) ഹുമയൂൺ കബീർ ( കെ എച് ആർ എ ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ ), സാദിഖ് സഹാറ, പവിത്രൻ കുറ്റ്യാടി, മിനി കൃഷ്ണ, സുരേഷ് കുഞ്ഞിക്കണ്ടി ( കെ എച് ആർ എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുർഷിദ് നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ്

Next Story

സംസ്ഥാനത്ത് മഴ കനക്കുന്നു 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Latest from Local News

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്