കോഴിക്കോട് മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ മാല മോഷ്ടിച്ചു

മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചു കടന്നു കളഞ്ഞു. ചക്കിട്ടപാറ – പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഒകാരേശ്വര ക്ഷേത്രത്തിനു സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി ഒൻപത് മണിക്ക് മുഖം മൂടി ധരിച്ച് കറുത്ത കോട്ടിട്ട ആളാണ് കായലാടുമ്മൽ സുമയുടെ മുഖത്തേക്ക് മുളകുപൊടി വിതറി (55) കഴുത്തിനു കയറി പിടിച്ച് മാല പൊട്ടിച്ചെടുത്തത്. സുമ ടോയ്ലറ്റിൽ പോയി വന്ന് അടുക്കള വാതിൽ അടയ്ക്കുമ്പോൾ മോഷ്ടാവ് തള്ളിത്തുറന്നാണ് അകത്ത് കയറിയത്.

വീട്ടമ്മയുടെ നാലേകാൽ പവൻ സ്വർണ മാലയുടെ താലിയും, ഒരു കഷണവും മാത്രമാണ് തിരികെ ലഭിച്ചത്. വീട്ടമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താൻ സാധിച്ചില്ല. സുമയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കളിക്കൂട്ടം ഗ്രന്ഥശാലയും ശ്രീ വാസുദേവശ്രമം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു

Next Story

പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ്

Latest from Uncategorized

സ്ത്രീവിരുദ്ധ വിവാദത്തിനിടെ കോൺഗ്രസിൽ നിന്ന് പുറത്തായ റിയാസ് ഇനി സി.പി.എമ്മിൽ

പാലക്കാട് ∙ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട യുവ കോൺഗ്രസ് നേതാവ് റിയാസ് തച്ചമ്പാറ സി.പി.എമ്മിൽ

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)

ഗ്രാമീണ ഭരണത്തിന് ഡിജിറ്റൽ കരുത്ത്: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ജില്ലാ ഓംബുഡ്സ്മാന്റെ