ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണം

ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണം. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, ടൗണിലെ കോഴിക്കട, പൂക്കാട് നഗരത്തിലെ ചെരിപ്പ് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിലാണ് മോഷണം. ചേലിയയിലെ കോഴിക്കടയുടെ വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചു.

കാഞ്ഞിലശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. എത്ര പണം നഷ്ടപ്പെട്ടു എന്നത് കണക്കാക്കാനായിട്ടില്ല. ജൂൺ 12ന് ഭണ്ഡാരം തുറന്ന് പണം എണ്ണിയത് കൊണ്ട് വലിയ തുക നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചത്. ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന നിലയിലാണുള്ളത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. കൂടാതെ പുറത്തെ കവാടത്തിന് അരികിലുള്ള ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. മറ്റിടങ്ങളിൽ നടന്ന മോഷണത്തിൽ നഷ്ടമായതിന്റെ കണക്കും തിട്ടപ്പെടുത്തി വരികയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിഗദ്ധരും പരിശോധന നടത്തും. ഒന്നിലേറെ പേർ ആസൂത്രണം ചെയ്ത മോഷണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു

Next Story

കൊയിലാണ്ടി ഗീതാ വെഡിംഗ്സ് വിവിധ പോലിസ് സ്റ്റേഷനുകളിൽ കുടകൾ നൽകി

Latest from Local News

ജില്ലയിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി

കോഴിക്കോട് : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക്

താമരശ്ശേരി ചുരം: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകളോളം ഗതാഗത തടസ്സം

താമരശ്ശേരി: ചുരം ആറാം വളവിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി. വളവിൽ നിന്നും തിരിക്കുംമ്പോൾ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു.

ഒന്നിച്ചൊരോണം: ഐആര്‍എംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം

. കക്കാടംപൊയില്‍ : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം