ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റു

ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് എലത്തൂര്‍ തൈവളപ്പില്‍ ഹംസക്കോയയുടെ ഭാര്യ സുബൈദക്കാണ് പരിക്കേറ്റത്. സിമന്‍റ് പാളി വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ അടുക്കള ഭാഗത്ത് നില്‍ക്കുകയായിരുന്ന സുബൈദയുടെ ദേഹത്തേക്ക് പെട്ടന്ന് സണ്‍ഷേഡ് പൊട്ടിവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഹംസ കോയയും മകനും മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ്.

Leave a Reply

Your email address will not be published.