റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ കൊയിലാണ്ടി മുന്നാസിൽ നടക്കും

കൊയിലാണ്ടി : റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ ശനിയാഴ്ച കൊയിലാണ്ടി മുന്നാസിൽ നടക്കും. കാലത്ത് ഒമ്പത് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫിനാലെയുടെ ഉദ്ഘാടനം നിർവഹിക്കും.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 500 ൽ അധികം വിദ്യാത്ഥികൾ വിവിധതലങ്ങളിൽ മത്സരിച്ച് അവസാന റൗണ്ടിൽ എത്തിയ 32 പേരാണ് ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കുക. മൂന്ന് കാറ്റഗറി ആയി തിരിച്ച മത്സരത്തിലെ ആദ്യ രണ്ടു കാറ്റഗറിയിൽ പെടുന്ന കുട്ടികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 25000, 20000, 15000 രൂപ വീതം സമ്മാനവും മറ്റു രണ്ടു കുട്ടികൾക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. മൂന്നാമത്തെ കാറ്റഗറിയിൽ പെടുന്ന കുട്ടികൾക്ക് 50000, 40000, 30000 വീതം സമ്മാനം നൽകും. ബാക്കി വരുന്ന കുട്ടികൾക്ക് 10000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

വൈകിട്ട് നാല് മണിക്ക് ഗ്രാൻ്റ് ഫിനാലെ സമാപിക്കും. സമാപന ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്യും. ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോക്ടർ ബഹാവുദ്ദീൻ നദവി ചടങ്ങൽ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ തറുവായി ഹാജി, സാലിഹ് ബാത്ത, റഷീദ് എം. എ, സയ്യിദ് അൻവർ മുനഫർ , അൻസാർ കൊല്ലം സംബന്ധിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ജെ.സി.ഐ കൊയിലാണ്ടി പ്രവർത്തകർ സ്കൂൾ വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു

Next Story

സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മേളനങ്ങളില്‍ വിഷയമാകും

Latest from Local News

ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

വയനാട്ടിലും പാലക്കാടും യുഡിഎഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി  ആണ് മരിച്ചതെനാണ്

കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം

കാടിന്റെ മക്കളുടെ കഥ പറയുന്ന ഷോർട് ഫിക്ഷൻ മൂവിയായ കാടകം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം കോഴിക്കോട് റൂറൽ പോലീസിന്റെ ഔദ്യോഗിക