കയറാന്‍ ആളില്ലാതെ സര്‍വീസ് മുടങ്ങി നവകേരള ബസ്

സര്‍വീസ് മുടങ്ങി നവകേരള ബസ്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും, വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്.

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്, ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്, ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു.

ശുചിമുറി, വാഷ്‌ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഈ സംവിധാനങ്ങളും ഉയര്‍ന്ന നിരക്കും ആളുകളെ ആകര്‍ഷിച്ചില്ല. നവകേരള ബസ് കട്ടപ്പുറത്താകാതെ സംരക്ഷിക്കേണ്ടത് കെഎസ്ആര്‍ടിസിയുടെ മാത്രമല്ല സര്‍ക്കാരിന്റെ കൂടി അഭിമാന പ്രശ്‌നമാണ്.

Leave a Reply

Your email address will not be published.

Previous Story

മലപ്പുറം മദ്യവിരുദ്ധ സമരം സർക്കാർ അവഗണിക്കരുത്

Next Story

ലിവിംഗ് ടുഗതർ വിവാഹമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി

Latest from Main News

റിസർവേഷൻ ചാർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമാകും: മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കാൻ റെയിൽവേ ബോർഡിന് നിർദ്ദേശം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി

പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് വ്യാഴാഴ്ച, തിങ്കളാഴ്ച വൈകിട്ട് വരെ അപേക്ഷിക്കാം

തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷിക്കുന്നവര്‍ക്കും വേണ്ടി ആരംഭിച്ച പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്ച ആദ്യദിനം തന്നെ 45,592 അപേക്ഷകള്‍ ലഭിച്ചു.

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 30.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 30.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 🌲🌲🌲🌲🌲🌲🌲🌲 1ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 2 സർജറിവിഭാഗം ഡോ ശ്രീജയൻ. 3ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു

സൂംബ പരിശീലനം തുടരണം: ബാലസംഘം സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വിദ്യാലയങ്ങളിലെ സൂംബ പരിശീലനം തുടരുമെന്ന നിലപാടുമായി ബാലസംഘം രംഗത്തെത്തി. ഏരിയാ കേന്ദ്രങ്ങളിൽ സൂംബ ഡാൻസ് അവതരിപ്പിച്ച് സർക്കാരിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ബാലസംഘത്തിന്റെ

കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി നീട്ടണം: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്.

  കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി 2026 മാർച്ച് 31