മിനിമം വേതന കാലതാമസം സ്വകാര്യ ഫാർമസിസ്റ്റുമാർ പ്രക്ഷോഭത്തിലേയ്ക്ക്

ഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം സംബന്ധിച്ച് കരട് വിജ്ഞാപനം വന്നിട്ട് 15 മാസത്തിന് മുകളിലായി എന്നാൽ അത് നടപ്പിൽ വരുത്താനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് കരട് പ്രഖ്യാപനത്തിലെ മിനിമം വേതനം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ അനശ്ചിത കാല പ്രക്ഷോഭ സമരം ആരംഭിക്കുവാൻ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ തീരുമാനിച്ചു.

എം.കെ.രാഘവൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെപിപിഎ സംസ്ഥാന പ്രസിഡണ്ട് ഗലീലിയാ ജോർജ്ജ് അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി പി. പ്രവീൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫാർമസി കൗൺസിൽ എക്സി. അംഗം വി.ജെ.റിയാസ്, അംഗങ്ങളായ കെ.പി. സണ്ണി, എ.ജാസ്മി മോൾ , ടി.ആർ. ദിലീപ്കുമാർ ,

സംസ്ഥാന സെക്രട്ടറി കെ.വി.പങ്കജാക്ഷൻ, ടി.സുഹൈബ്, ടി.വി. നവജി , ടി.പി. രാജീവൻ , ജയൻ കോറോത്ത്, പ്രാക്കുളം സുരേഷ്, കെ.ലീന മലപ്പുറം, പി.പ്രിയംവദ, ചെറിന്നിയൂർ രാജീവ്, പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കയാക്കിങ് ബിഗിനേഴ്‌സ് റേസ് സംഘടിപ്പിക്കുന്നു

Next Story

മൂടാടി ഹിൽബസാർ മുക്കേരിക്കണ്ടി മീത്തൽ കെ. ടി. ഗോപാലൻ അന്തരിച്ചു

Latest from Local News

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

   മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി നൂറുൽ

ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

വയനാട്ടിലും പാലക്കാടും യുഡിഎഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി  ആണ് മരിച്ചതെനാണ്