മലപ്പുറം മദ്യവിരുദ്ധ സമരം സർക്കാർ അവഗണിക്കരുത്

കൊയിലാണ്ടി മലപ്പുറം കലക്ടറേറ്റ് നടയിൽ ഒരു വർഷത്തോടടുക്കുന്ന മദ്യനിരോധനസമിതിയുടെ അനിശ്ചിതകാല സമരം സർക്കാർ അവഗണിക്കരുതെന്നും ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കോഴിക്കോട് ജില്ലാ മദ്യനിരോധനസമിതി പ്രവർത്തകയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മദ്യനിരോധനാധികാരം പുന:സ്ഥാപിക്കുക ,സ്കൂൾ പാഠപുസ്തകങ്ങളിൽ ലഹരിയ്ക്കെതിരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടിയാണ് സമരം. പപ്പൻകന്നാട്ടി,സുമ ബാലകൃഷ്ണൻ, വി.കെ. ദാമോദരൻ, ബഷീർ കാരാടി , വേലായുധൻകീഴരിയൂർ, ഹമീദ് പുതുക്കുടി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.