ജെ.സി.ഐ കൊയിലാണ്ടി പ്രവർത്തകർ സ്കൂൾ വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ എന്ന സംഘടനയുടെ കൊയിലാണ്ടി ഭാരവാഹികൾ പൊയിൽകാവ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ കിറ്റ് വിതരണം ചെയ്തു. 25 വിദ്യാർത്ഥികൾക്ക് ബാഗ്,കുട, നോട്ടുബുക്ക് എന്നിവ അടങ്ങുന്ന കിറ്റ് ജെ.സി.ഐ കൊയിലാണ്ടി പ്രസിഡൻറ് അശ്വിൻ മനോജ് യുപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗം മേധാവികൾക്ക് കൈമാറി.

ജെസിഐ ഇന്ത്യ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുക്കപ്പെടുന്ന സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് 3000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കാൻ ജെ.സി.ഐ ഇന്ത്യയിലേക്ക് ശുപാർശ ചെയ്തതായും പ്രസിഡണ്ട് അറിയിച്ചു. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ രജീഷ് നായർ, ട്രഷറർ അർജുൻ, ലേഡി ജെസി നിയതി, ജയ്കിഷ് മാസ്റ്റർ,പാസ്റ്റ് പ്രസിഡൻറ്സ് പ്രവീൺകുമാർ,അഡ്വ. പ്രവീൺ, ഡോ. അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗീതാ വെഡിംഗ്സ് വിവിധ പോലിസ് സ്റ്റേഷനുകളിൽ കുടകൾ നൽകി

Next Story

റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ കൊയിലാണ്ടി മുന്നാസിൽ നടക്കും

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും