മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് ഉപരോധത്തിൽ സംഘർഷം ; നേതാക്കൾ അറസ്റ്റിൽ

നന്തി ബസാർ: ജനവാസ കേന്ദ്രത്തിലെ മാലിന്യം എടുത്തു മാറ്റുക, ജലനിധി പൈപ്പിന് വേണ്ടി കീറിമുറിച്ച റോഡുകൾ പുനസ്ഥാപിക്കുക, നന്തി ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക, ദുരിതമനുഭവിക്കുന്ന നന്തിയിലെ വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ഉപരോധ സമരത്തിൽ സംഘർഷം. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഉപരോധ സമരം മണ്ഡലം പ്രസിഡണ്ട് കെ.കെ റിയാസ് ഉൽഘാടനം ചെയ്തു. പി.കെ.മുഹമ്മദലി അധ്യക്ഷനായി.സാലിം മുചുകുന്ന് ടി.കെ നാസർ,റഷീദ് എടത്തിൽ,റഫീഖ് ഇയ്യത്ത് കുനി, സിഫാദ് ഇല്ലത്ത്, ജിഷാദ് വിരവഞ്ചേരി,റബീഷ് പുളിമുക്ക്,ഫൈസൽ മൊകേരി,സമദ് വരിക്കോളി,റഫീഖ് വരിക്കോളി,സിനാൻ ഇല്ലത്ത് ഉപരോധ സമരത്തിന് നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ പഞ്ചായത്ത് ഭരണ സിമിതിക്കെതിരെ സമരം ശക്തമാക്കുമെന്ന് യൂത്ത്ലീഗ് ഭാരവാഹികൾ പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

ലിവിംഗ് ടുഗതർ വിവാഹമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി

Next Story

സംസ്ഥാനത്ത് ആദ്യ ‘കീം’ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

Latest from Local News

ജില്ലയിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി

കോഴിക്കോട് : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക്

താമരശ്ശേരി ചുരം: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകളോളം ഗതാഗത തടസ്സം

താമരശ്ശേരി: ചുരം ആറാം വളവിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി. വളവിൽ നിന്നും തിരിക്കുംമ്പോൾ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു.

ഒന്നിച്ചൊരോണം: ഐആര്‍എംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം

. കക്കാടംപൊയില്‍ : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം