കൊയിലാണ്ടി നഗരത്തിൽ ദീർഘകാലം ഓട്ടോ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തിയ കാക്രാട്ട് കുന്നുമ്മൽ ബിജുവിൻ്റെ ചികിത്സക്കായി സഹപ്രവർത്തകരായ ഡ്രൈവർമാർ രംഗത്ത്. ഇരു വൃക്കകളും തകരാറിലായി ആശുപത്രിയിൽ ചികിത്സയിലാണ് ബിജു .ബിജുവിന്റെ കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്നില്ല. ഈ സ്ഥിതിയിലാണ് ഇദ്ദേഹത്തിൻ്റെ ചികിൽസക്കായി ഓട്ടോ ഡ്രൈവർമാർ എത്തിയത്.
ജൂലായ് 11 ന് കൊയിലാണ്ടിയിലെ മുഴുവൻ ഓട്ടോ ഡ്രൈവർമാരുംതങ്ങൾക്ക് കിട്ടുന്ന ഒരു ദിവസത്തെ വരുമാനം കുടുംബ സഹായനിധിയിലേക്ക് നൽകും. കാരുണ്യ മതികളുടെ സഹായം തേടിയുള്ള ഈ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കൊയിലാണ്ടി ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽ ഉദ്ഘാടനം ചെയ്തു റാഫി അധ്യക്ഷനായി.അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധീർ ഫ്ലാഗ് ഓഫ് ചെയ്തു. എം.വി.ഐ അജിത്ത് കുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരൂൺ കുമാർ,എ. സോമസേനൻഎ.കെ.ശിവദാസ്, ഷാജി, നിഷാന്ത്, ഗോപി ഷെൽട്ടർ, ഹാഷിം എന്നിവർ സംസാരിച്ചു.