തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ: ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്‌ക ജ്വരമല്ലെന്നും വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ട് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. നേരത്തെ കാസര്‍കോട്ടും തിരുവനന്തപുരത്തുമാണ് കോളറ ബാധയുണ്ടായത്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ അന്തേവാസികളില്‍ ചിലര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലില്‍ പരിശോധന നടത്തിയിരുന്നു.

അതേസമയം നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യണമെന്നും ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം പതിമൂവായിരത്തിലധികം പേര്‍ വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി.

   

Leave a Reply

Your email address will not be published.

Previous Story

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും

Next Story

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു

Latest from Main News

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍. അതിൻ്റെ കൂടെ ആരാന്റെ മുതല്‍ കൈയില്‍

അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്

  രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർ മുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ

64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു

 2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ  നടക്കുന്ന, 64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന

ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ-ഒഡിഷ തീരങ്ങൾക്ക് സമീപം ന്യൂനമർദം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ-ഒഡിഷ തീരങ്ങൾക്ക് സമീപം ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് ബുധനാഴ്ച വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ അടുത്ത

തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യ

തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യ. റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് ലൈറ്റ് സിഗ്നലുകളുടെ സമയം ക്രമീകരിക്കുന്ന ‘കൗണ്ട് ആന്‍ഡ്