സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കയാക്കിങ് ബിഗിനേഴ്‌സ് റേസ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കയാക്കിങ് ബിഗിനേഴ്‌സ് റേസ് സംഘടിപ്പിക്കുന്നു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ജൂലൈ 14 ന് (ഞായര്‍) കൊളത്തറയിലെ ചാലിയാര്‍ പുഴയില്‍ മല്‍സരം സംടിപ്പിക്കുന്നത്. പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ബിഗിനേഴ്‌സ് കയാക്കിങ് റേസ്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങളിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് തുടക്കകാര്‍ക്കായി മല്‍സരം സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗശിക്ക് കൊടിത്തോടിക പറഞ്ഞു.

ഞായറാഴ്ച്ച രാവിലെ എട്ടിന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ മുഖ്യ പരിശീലകന്‍ ടി.പ്രസാദിൻ്റെ നേതൃത്വത്തില്‍ തുടക്കകാര്‍ക്കായി സിറ്റ് ഓണ്‍ ടോപ്പ് സിംഗിള്‍ കയാക്കിങ്ങില്‍ പരിശീലനം നല്‍കും. പിന്നീട് രാവിലെ 9ന് കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതോടെ ബിഗിനേഴ്‌സ് റേസിന് തുടക്കമാവും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെയാണ് മല്‍സരം. ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ കമാന്‍ഡിങ് ഓഫീസര്‍ കമാന്‍ഡന്റ് സന്ദീപ് സിങ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഞായറാഴ്ച്ച രാവിലെ എട്ട് മണി വരെ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400893112, 9288004944 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

Next Story

മിനിമം വേതന കാലതാമസം സ്വകാര്യ ഫാർമസിസ്റ്റുമാർ പ്രക്ഷോഭത്തിലേയ്ക്ക്

Latest from Main News

ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ-ഒഡിഷ തീരങ്ങൾക്ക് സമീപം ന്യൂനമർദം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ-ഒഡിഷ തീരങ്ങൾക്ക് സമീപം ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് ബുധനാഴ്ച വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ അടുത്ത

തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യ

തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യ. റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് ലൈറ്റ് സിഗ്നലുകളുടെ സമയം ക്രമീകരിക്കുന്ന ‘കൗണ്ട് ആന്‍ഡ്

വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷം

വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ

വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ. സപ്ലൈകോയില്‍ നിന്ന് ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും.