കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍

കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി.

കൊല്ലത്തുനിന്ന് കാണാതായ രണ്ടു ബൈക്കുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച നിലയിലാണുള്ളത്. പ്രതികളുടെ പക്കല്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

കൊല്ലം വില്ലേജ് ഓഫീസിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കെയാണ് പ്രതികള്‍ ബാലുശ്ശേരിയില്‍ പിടിയിലായത്.ഇതിൽ രണ്ട് പേർ കൊയിലാണ്ടി റെയിൽസ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസും,മൊബൈ മോഷ്ടിച്ചതിനും കൊയിലാണ്ടി പോലീസ് ഇവരെ അറസ്റ്റ് ചെയത് റിമാണ്ടു ചെയ്തിരുന്നു.

   

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി തസ്തികയിലേക്ക് അധ്യാപക നിയമനം

Next Story

മലയോര പട്ടയം: രണ്ടാം ഘട്ട വിവരശേഖരണം ഇന്ന് മുതലെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ