പേരാമ്പ്ര മത്സ്യ മാർക്കറ്റിന്റെശോചനീയാവസ്ഥ,പഞ്ചായത്തിന്റെഅനാസ്ഥക്കെതിരെ മത്സ്യ തൊഴിലാളി യൂനിയൻ(എസ്.ടി. യു.) ധർണ്ണ

പേരാമ്പ്ര: മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന തൊഴിലാളികളെമാറാരോഗത്തിലേക്ക് തള്ളിവിടുന്ന, കൊതുക് വളർത്ത് കേന്ദ്രമായിമാറിയ ഡ്രൈനേജ് സംവിധാനം പുനർ നിർമ്മിക്കുക,മത്സ്യമാർക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക,കുടിവെള്ള,ശൗച്യാലയ സൗകര്യം ഒരുക്കുക, മത്സ്യം വാങ്ങാൻ വരുന്നവർക്ക് വഴി ഒരുക്കുക, പുറത്ത് മത്സ്യ കച്ചവടത്തിന് ലൈസൻസ് കൊടുക്കുന്നത് അവസാനിപ്പിക്കുക,തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്തുക, എന്നീആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) പേരാമ്പ്ര ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി.എ അസീസ് ഉൽഘാടനം ചെയ്തു. മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂനിയൻ(എസ്. ടി.യു)സംസ്ഥാന പ്രസിഡണ്ട് എം.കെ.സി. കുട്ട്യാലി
അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടരി സാഹിർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി, കെ.ടി.കുഞ്ഞമ്മത് സ്വാഗതവും, കക്കാട്ട് റാഫി നന്ദിയും പറഞ്ഞു. ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്, ടി.കെ. നഹാസ്, എം.കെ..ഇബ്രാഹിം,ചന്ദ്രൻ കല്ലൂർ, പി.കെ. റഹീം, സി.സി അമ്മദ്,കോമത്ത് കുഞ്ഞിമൊയ്തി, കെ.സവാദ്,
മുബീസ് ചാലിൽ, എൻ. എം.യൂസഫ്, കൂത്താളി ഷാജി പ്രസംഗിച്ചു. ഇ.കെ. സലാം, കെ മനാഫ്, പി.വി സലാം,സി.കെനൗഫൽ, എം.കെ കൂട്ട്യാലി, സി.സി മജീദ്, പി.എംബഷീർ നേതൃത്വംനൽകി.

 

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് അന്തരിച്ചു

Next Story

സൗജന്യ പി.എസ്.സി പരിശീലനം

Latest from Local News

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ അന്തരിച്ചു

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്

പറേച്ചാൽ ദേവി ക്ഷേത്രം ഉത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ

നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം പെട്ടെന്ന് തന്നെ പുന:സ്ഥാപിക്കാൻ റെയിൽവേ ഇടപെടണം സീനിയർ സിറ്റിസൺ ഫോറം തിക്കോടി

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ