കൊയിലാണ്ടി :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട ഗ്രാൻഡുകളും ബജറ്റ് വിഹിതവും നൽകാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന രീതിയിലുള്ള സംസ്ഥാന സർക്കാരിൻറെ നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിൻറെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭയ്ക്ക് മുമ്പിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു
നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി ഹനീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ കൗൺസിൽ പാർട്ടിയുടെ ഉപ ലീഡർ കെ എം നജീബ് അധ്യക്ഷനായി .
നഗരസഭ പ്രതിപക്ഷ നേതാവ് പി രത്നവല്ലി ടീച്ചർ ,കുവൈത്ത് കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ബഷീർ ബാത്ത,യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി ,എംഎസ്എഫ് സംസ്ഥാന വിങ് കൺവീനർആസിഫ് കലാം , യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ബാസിത് മിന്നത്ത്,മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ എൻ കെ അബ്ദുൽ അസീസ് ,വനിതാ ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ ടി വി റഹ്മത്ത്,എ കുഞ്ഞഹമ്മദ് ,ജമാൽ മാസ്റ്റർ ,വത്സരാജ് കേളോത്ത് ,കെ എം സുമതി ,കെടി സുമ ,എംഎസ്എഫ്മുനിസിപ്പൽ സെക്രട്ടറി സംസാരിച്ചു .
മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ സ്വാഗതവും വി വി ഫക്രുദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു .നഗരസഭയിൽ എത്തിയ നിരവധിപേർ ഉപ്പു മതിലിൽ ഒപ്പ് രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കെടുത്തു.