മലയോര പട്ടയം: രണ്ടാം ഘട്ട വിവരശേഖരണം ഇന്ന് മുതലെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നേരത്തെ നടത്തിയ വിവര ശേഖരണ പ്രക്രിയയില്‍ വിവരം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഇന്നു മുതല്‍ 31 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ വിവര ശേഖരണ ഫോറം പൂരിപ്പിച്ച് നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.

വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങിയവര്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാം.

ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും എന്നാല്‍ പട്ടയം ലഭിക്കുന്നതിന് മുമ്പ് ഭൂമി കൈമാറുകയും ചെയ്താല്‍, കൈമാറി ലഭിച്ച കൈവശക്കാരന്‍ ജെ.വി ലിസ്റ്റില്‍ ഉള്‍പ്പെടുകയില്ല. അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മുന്‍ അവകാശികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. അങ്ങനെയുള്ളവര്‍ക്കും നിശ്ചിത ഫോമില്‍ വിവരങ്ങള്‍ നല്‍കാം. അപേക്ഷയുടെ മാതൃക വില്ലേജ് ഓഫീസുകളില്‍ ലഭിക്കും.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍

Next Story

എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു

Latest from Main News

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ. ഹൈബ്രിഡ് കഞ്ചാവിന് പുറമേ രാസ ലഹരിയും കരിപ്പൂർ വിമാനത്താവളം വഴി

രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരി പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട്: രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് നിയോജക മണ്ഡലം

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്ക്രീനിങ്; BPL വിഭാഗത്തിന് സൗജന്യം

  കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ 2 ദിവസം കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും.

പ്ലസ് ടുവിന് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ