കേരളത്തിലെ ഗവണ്മെന്റ് ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർ, ഉപജില്ലകളിൽ എ ഇ ഒ തുടങ്ങിയ 200 ൽ പരം തസ്തികകൾ മെയ് 31 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. 25, 30 പിരിയഡുകൾ ക്ലാസ് എടുക്കാനുള്ള സീനിയർ അധ്യാപകർക്ക് അഡീഷണൽ ചാർജ് കൊടുത്തുകൊണ്ട് ക്ലാസ്സിനെയും സ്കൂളിന്റെ നടത്തിപ്പിനേയും ഒരുപോലെ ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
ക്വാളിഫൈഡ് ആയ അധ്യാപകർ മെയ് മാസത്തിൽ തന്നെ സി ആർ നൽകി പ്രമോഷൻ കാത്തിരുന്നിട്ടും ഗവൺമെന്റ് യാതൊരു തീരുമാനവും എടുക്കുന്നില്ല. ഗവൺമെന്റ് ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർ പ്രമോഷൻ ഉടൻ നടത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു) സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദുള്ള ജനറൽ സെക്രട്ടറി പി കെ അസീസ് എന്നിവർ ആവശ്യപ്പെട്ടു.