
കോഴിക്കോട്- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ 966നായുള്ള – ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പെരുമണ്ണ, ഒളവണ്ണ വില്ലേജുകളില്‍പ്പെട്ട നഷ്ടപരിഹാരം ലഭിച്ച വ്യക്തികളുടെ മാത്രം വിചാരണ ജൂലൈ 11, 12 തിയ്യതികളില്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് കക്ഷികള്‍ക്ക് ഹാജരാകാനുള്ള നോട്ടീസ് വില്ലേജ് ഓഫീസര്‍മാര്‍ മുഖാന്തിരം നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിക്കാത്തവര്‍ ഇത് ഒരു അറിയിപ്പായി കണ്ട് അന്നേ ദിവസം ഹജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.









