കാപ്പാട് : ത്രിതല പഞ്ചായത്തുകൾ വഴി നടക്കുന്ന ജനകീയ പദ്ധതികളെ അട്ടി മറിച്ച് കേരളം ആർജിച്ചെടുത്ത ജനകീയാസൂത്രണ സംവിധാനത്തെ സർക്കാർ ഞെക്കിക്കൊല്ലുകയാണെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽസെക്രട്ടറി ടി. ടി ഇസ്മായിൽ പറഞ്ഞു. ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന ഒപ്പുമതിൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2928 കോടി കവർന്നെടുത്ത് പഞ്ചായത്തുകളുടെ അധികാരത്തെ നിശ്ചലമാക്കിയ സർക്കാർ നടപടിക്കെതിരെയാണ് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിൻ്റെ നേതൃത്വത്തിൽ ഒപ്പുമതിൽ സംഘടിപ്പിച്ചത്. ചേമഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് പരിസ്ഥിതി കമ്മിറ്റി ചെയർമാൻ എൻ പി അബ്ദുൽ സമദ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷരീഫ് മാസ്റ്റർ, റസീന ഷാഫി, വത്സല പുല്യേത്ത്,രാജലക്ഷ്മി, അബ്ദുള്ളക്കോയ വലിയാണ്ടി,എം കെ മമ്മദ് കോയ എന്നിവർ സംസാരിച്ചു.