ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ്; കേന്ദ്രസർക്കാർ വ്യക്തത വരുത്തി

പാചകവാതക സിലിണ്ടര്‍ യഥാര്‍ത്ഥ ഉടമയുടെ കൈയിലാണോ എന്നത് ഉറപ്പുവരുത്താന്‍ ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നടത്തണം എന്ന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തി. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ഇ-കെവൈസി നടപടികള്‍ എല്‍പിജി സ്ഥിരം ഉപയോക്താക്കള്‍ക്ക് വരുത്തിയ തടസങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അയച്ച കത്തിന് മറുപടിയായി എക്സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

ആധാറുമായി പാചകവാതകത്തെ ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരോ പാചകവാതക കമ്പനികളോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചു. മാത്രമല്ല ഇതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈലും ഉപയോഗിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഇ-കെവൈസി നടപടി കഴിഞ്ഞ എട്ട് മാസത്തോളമായി നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇ-കെവൈസി നടപടികള്‍ ഉപഭോക്താവ് സൗകര്യമനുസരിച്ച് വിതരണക്കാരന്റെ ഓഫീസ് സന്ദര്‍ശിച്ച് രേഖപ്പെടുത്തുകയോ ഒഎംസി ആപ്പ് ഉപയോഗിച്ച് ചെയ്യുകയോ ആകാം. ഒരു ആപ്പ് ഉപയോഗിച്ച് ഗ്യാസ് വിതരണ സമയത്ത് വിതരണക്കാരന്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ പരിശോധിക്കും. ശേഷം നടപടി കഴിയുമ്പോള്‍ ഒരു ഒടിപി നമ്പര്‍ ഉപയോക്താവിന് മൊബൈലില്‍ ലഭിക്കും.

അവസാന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും വലിയതോതിലാണ് ആളുകള്‍ ഏജന്‍സികളിലേയ്ക്ക് എത്തുന്നത്. മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഗ്യാസ് ലഭിക്കില്ലെന്ന് വാര്‍ത്ത പ്രചരിച്ചതും തിരക്കിന് കാരണമായി. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നത് വയോധികരെയും രോഗികളെയും വലച്ചു. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാല്‍ ഇവര്‍ നേരിട്ട് ഏജന്‍സി ഓഫിസുകളില്‍ എത്തണം. ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ പുതുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണുള്ളത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്വദേശിയെ കുവൈത്തിലെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

Next Story

സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ