കൊയിലാണ്ടി: യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മത്സ്യ കാർഷിക ദിനം ആചരിച്ചു. ഹാർബറിൽ നടന്ന ദിനാചരണം സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. യു.കെ.എഫ് ചെയർമാൻ ബൈജു ലക്ഷ്മി അധ്യക്ഷത വഹിച്ചു. വിദേശ മലയാളി തോമസ് കോവള്ളൂർ കടലിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുവാനുള്ള ബാഗുകളും വള്ളക്കാർക്കുള്ള ജഴ്സികളും വിതരണം ചെയ്തു. പ്ലാസ്റ്റിക് മുക്ത കടൽ ആണ് ഞങ്ങളുടെ ലക്ഷ്യമെന്നും അതിനു വേണ്ടി യു.കെ.എഫിനൊപ്പം പ്രവർത്തിക്കുമെന്നും പരിപാടിയിൽ പങ്കെടുത്തവർ സത്യപ്രതിജ്ഞ എടുത്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികള പരിപാടിയിൽ അനുമോദിച്ചു.
കൊയിലാണ്ടി ഹാർബർ ഏകോപന സമിതി സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കെ.കെ.വൈശാഖ്: ജയൻ പ്രഭാകർ, പി.പി.ഷൈമ, യു.കെ.എഫ് മെമ്പർമാരായ വി.പി.സുനിൽ കുമാർ, കെ.പി.അശോക് കുമാർ, കുമാരി ആരതി എന്നിവർ സംസാരിച്ചു.