കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭ മീഡിയ ആന്‍ഡ് പാര്‍ലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി നിയമസഭ സാമാജികര്‍ക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷന്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി അവതരിപ്പിക്കുക, കേരളം നേരിടുന്ന കാലാവസ്ഥാ സംബന്ധിയായ വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുക, പ്രാദേശികമായ പദ്ധതികള്‍ രൂപീകരിച്ച് പ്രകൃതിസംരക്ഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാമാജികര്‍ക്കായി യൂണിസെഫുമായി ചേര്‍ന്ന് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുകയും ക്രിയാത്മ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.