

അത്തോളി : ചരിത്ര പ്രസിദ്ധമായ തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഒരുങ്ങുന്നു. സംപ്തംബർ 16 മുതൽ 23 വരെ ക്ഷേത്ര സിന്നിധിയിൽ വച്ചാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുക. സപ്താഹത്തിൻ്റ വിജയത്തിന്നായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനത്തിന് തുടക്കമായി. ഭാഗവതാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരി യജ്ഞത്തിന്റെ ആചാര്യ സ്ഥാനം വഹിക്കും.



