മേലൂരിലെ പാത്തിക്കലപ്പന്‍ പ്രതിമയെ സുരക്ഷിത സ്ഥാനത്ത് സ്ഥാപിക്കാൻ നീക്കം; നടപടി ഈ ആഴ്ച

മേലൂരിലെ കുളത്തില്‍ നിന്ന് കണ്ടെടുത്ത പാത്തിക്കലപ്പന്‍ പ്രതിമ പൊതുജനങ്ങൾക്കും ചരിത്രാന്വേഷികൾക്കും കാണാൻ ഉതകുന്ന തരത്തിൽ പൊതുവായ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കം ശക്തമായി. കൊയിലാണ്ടി നഗരസഭാ അധികാരികളുടെ സഹകരണത്തോടെയാണ് ഇതിനുള്ള നടപടികൾ എടുക്കുന്നത്. മേലൂര്‍ ശിവക്ഷേത്രത്തിന് പടിഞ്ഞാറുളള കുളത്തില്‍ നിന്ന് പുറത്തെടുത്ത ശേഷം സമീപത്ത് തന്നെ സൂക്ഷിച്ചിരുന്ന പാത്തിക്കലപ്പന്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന കല്‍പ്രതിമ, സുരക്ഷിതമായ സംരക്ഷിക്കാനുളള നടപടികള്‍ ഇന്നുവരെ ആയില്ല. മേലൂർ ക്ഷേത്ര പരിസത്തെ ഇടവഴിയോരത്താണ് പ്രതിമയിപ്പോഴുളളത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നികത്തേണ്ടി വന്ന കുളത്തില്‍ നിന്നാണ് പ്രതിമ വീണ്ടെടുത്തിരുന്നത്. പുരാവസ്തു വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു പ്രതിമയെ പുറത്തെടുത്തിരുന്നത്. പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിലേക്ക് പ്രതിമ മാറ്റാനായിരുന്നു നീക്കം. എന്നാല്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രതിമ പ്രദേശത്ത് തന്നെ സ്ഥാപിക്കാന്‍ പുരാവസ്തു ഗവേഷകര്‍ വാക്കാല്‍ അനുമതി നല്‍കിയത്. മേലൂരില്‍ തന്നെ ഒരിടം കണ്ടെത്തി അവിടെ പ്രതിമ സ്ഥാപിക്കാനായിരുന്നു നാട്ടുകാരില്‍ ചിലരുടെ ശ്രമം. ഇതിനായി പ്രതിമ സംരക്ഷണ സമിതിയും ഉണ്ടാക്കിയിരുന്നു. പ്രതിമ സ്ഥാപിക്കാന്‍ ഒരിടം കണ്ടെത്തുന്നതു വരെ മേലൂര്‍ ശിവക്ഷേത്രത്തിന് മുന്നിലായിട്ടായിരുന്നു പ്രതിമയുണ്ടായിരുന്നത്. അവിടെ നിന്നും മാറ്റുന്നതിനിടയില്‍ പ്രതിമയുടെ അരയ്ക്ക് തഴെയായി പൊട്ടുകയും ചെയ്തു. നേരത്തെ തന്നെ പ്രതിമയില്‍ വിളളല്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ചത് കൊണ്ടു മാത്രമാണ് പ്രതിമ മ്യൂസിയത്തിലേക്ക് മാറ്റാതിരുന്നതെന്ന് കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ക്യുറേറ്റര്‍ കെ.കൃഷ്ണരാജ് പറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുളള പ്രതിമയാണിതെന്ന് അദ്ദേഹം പറഞ്ഞു. വജ്രായന ബുദ്ധമത പാരമ്പര്യത്തിലെ ബോധി സത്വന്റേതാണ് പ്രതിമയെന്ന അനുമാനം പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ ഉണ്ട്. പത്മാസനത്തില്‍ ധ്യാനരൂപത്തില്‍ ഇരിക്കുന്ന നാലടിയോളം പൊക്കമുളള ശില്‍പ്പമാണിത്. ആടയാഭരണങ്ങളോടെ ആലങ്കാരിക ശൈലിയിലാണ് ശില്‍പ്പ നിര്‍മ്മിതി. പ്രതിമയ്ക്ക് അറുന്നൂറ് മുതല്‍ ആയിരം വര്‍ഷം വരെ പഴക്കമുണ്ടാകുമെന്നാണ് ചരിത്ര ഗവേഷകര്‍ സൂചിപ്പിക്കുന്നത്.
പാത്തിക്കലപ്പന്‍ എന്ന പേരില്‍ തദ്ദേശീയമായി അറിയപ്പെടുന്ന ബോധിസത്വ വിഗ്രഹ സംരക്ഷിക്കുകയും ഇതോടൊപ്പം ഒരു സാംസ്‌കാരിക ചരിത്ര പഠന കേന്ദ്രം സ്ഥാപിക്കാനുമായിരുന്നു നാട്ടുകാരില്‍ ചിലരുടെ തീരുമാനം. പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമാക്കാനുളള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്ന് പ്രതിമ സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നത്. അടര്‍ന്ന് പോയ ഭാഗം ഒട്ടിച്ചു ചേര്‍ക്കാന്‍ കഴിയും. പ്രതിമ സംരക്ഷിക്കുന്ന കാര്യത്തില്‍ കാലതാമസം വരുകയാണെങ്കില്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന.

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകളിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെ നിയമിക്കണം -കെ എസ്‌ ടി യു

Next Story

അത്തോളി തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സെപ്റ്റംബർ 16 മുതൽ 23 വരെ

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്