ജലസമൃദ്ധികൊണ്ടും ദൃശ്യഭംഗികൊ ണ്ടും സമ്പന്നമായ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും പാതയോരത്തെ പാറ യിടുക്കുകളിലൂടെ കടന്നുപോവുന്ന കാട്ടു നീർച്ചോലകളും കൊണ്ട് മനോഹരമാണ് താമരശ്ശേരിച്ചുരം. വനഭംഗിയും, വ്യൂപോയിന്റു കളും, മഞ്ഞണിഞ്ഞ കാലാവസ്ഥയും. ജലപ്രവാഹങ്ങളുമെല്ലാം ഒരേയിടത്ത് ആസ്വദിക്കാനാവുന്ന ദൃശ്യ ചാരുതയാണ് ചുരത്തിൽ ഇപ്പോൾ ‘ ഒന്നാം ഹെയർപിൻ വളവിനുമുകളിൽ റോഡിന് വലതുവശത്തുള്ള സമൃദ്ധമായ നീരൊഴുക്കാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ചുരത്തിലെ ആദ്യജലപ്രവാഹം.
കനലാട് ഫോറസ്റ്റ് സെക്‌ഷൻ ഓഫീസ് കഴിഞ്ഞുള്ള വളവിൽ പാറക്കെട്ടിനുമുക ളിൽനിന്ന് വെള്ളച്ചാട്ടം ദൃശ്യമാവും.
അല്പംകൂടി മുന്നോട്ടുനീങ്ങവേ കലുങ്കി നടിയിലൂടെ ഒഴുകുന്ന കാട്ടുനീർച്ചോല. ആറാംവളവിനുമുകളിൽ മലവെള്ളം മു ത്തുമണികൾപോലെ ഊർന്നിറങ്ങുന്ന വലിയൊരുപാറക്കെട്ടുണ്ട്. എട്ടാംവളവ് കഴിഞ്ഞാലാണ് വെള്ളച്ചാട്ടങ്ങളൊരുക്കു ന്ന ദൃശ്യചാരുത കൂടുതൽ പ്രകടമാവുക. റോഡരികിൽ പാറക്കല്ലുകളും മണ്ണും കൂ ട്ടിയിട്ടഭാഗത്ത് ഒരുവെള്ളച്ചാട്ടമുണ്ട്. നീർ ച്ചാലിനെ രണ്ടുകൈവഴിയാക്കി പകുക്കുന്ന ഒരു കുറ്റൻപാറ തകരപ്പാടിക്കുമുക ളിൽക്കാണാം. തൊട്ടടുത്തുള്ള പാറക്കെ ട്ടിലൂടെ ചരിഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടവും കാഴ്ചയുടെ ഇമ്പമേറ്റുന്നു.
മുമ്പോട്ടുള്ള പാതയിൽ റോഡരികിൽ വീതി ഏറ്റവുംകൂടിയ ഭാഗത്ത് മൂന്നുവെള്ളച്ചാട്ടങ്ങൾ അടുത്തടുത്തായുണ്ട്. അല്പം കൂടി മുന്നോട്ടുനീങ്ങിയാൽ വീതി നന്നേ കുറഞ്ഞ കലുങ്കിന് വലതുവശത്തായി ചു രത്തിലെ ഏറ്റവുംമനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്ന് ദൃശ്യമാവും. പാതയോ രത്തുനിന്ന് കാണാവുന്ന ഏറ്റവും ഉയരം കൂടിയ ചെങ്കുത്തായ വെള്ളച്ചാട്ടംകൂടിയാണിത്. രണ്ടുവളവുകൾ കഴിഞ്ഞാൽ റോഡരികിൽ ചെടികളുടെ മറവിനപ്പുറത്ത് ദു രെയായും അല്പം കഴിഞ്ഞ് റോഡരികിലെ പാറക്കെട്ടിനെ തഴുകിയെത്തിയും രണ്ടു വെള്ളച്ചാട്ടങ്ങൾകൂടിയുണ്ട്.
ടവർലൈനിനുതാഴെ വളവിൽ പാറക്കെട്ടുകൾക്കുമുകളിലൂടെ ഒഴുകിയെത്തുന്ന മലവെള്ളം വീണുകിടക്കുന്ന മരങ്ങൾക്കിടയിലൂടെ താഴോട്ട് ചിതറിപ്പതിക്കുന്ന കാഴ്ചകാണാം. ഇതിനുതാഴെയാണ് കുരങ്ങന്മാർ പതിവായി വെള്ളം കുടിക്കാനെത്തുന്ന വെള്ളക്കെട്ട്.
Sവർലൈൻ എത്തുന്നതിന് തൊട്ടു മുൻപുള്ള വളവിൽ ഉയരമുള്ള രണ്ട് കൂ റ്റൻപാറക്കെട്ടുകൾക്കിടയിലൂടെ മറ്റൊരു വെള്ളച്ചാട്ടം. ടവർലൈൻ കഴിഞ്ഞാൽ നാലുവെള്ളച്ചാട്ടങ്ങൾകൂടി ദൃശ്യമാവും. ഒമ്പതാംവളവിനുമുകളിലെ കമാനത്തി നടിയിലൂടെ ജലമൊഴുകുന്നതുതന്നെ വെള്ളച്ചാട്ടത്തിനുസമാനമാണ്. തുടർന്ന് വ്യൂപോയിന്റ് വരെ റോഡിന് ഇടതു വശത്തായി നാലുവെള്ളച്ചാട്ടങ്ങൾ ദൃശ്യ മാവും.