കോഴിക്കോട് മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റി മുറികൾ പനി വാർഡ് ആകുന്നു. ശുചീകരണം നടത്തിയ വാർഡ് സജ്ജമാക്കിയത് താലൂക്ക് ദുരന്തനിവാരണ സേനയാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ അഭ്യർത്ഥന മാനിച്ച് താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാർ ചൊവാഴ്ചയാണ് സേവനത്തിന് എത്തിയത്.ക്യാഷ്വാലിറ്റി മാറ്റിയ സമയം ഏറെ താറുമാറായി കിടന്നിരുന്ന വാർഡ് ചിട്ടയോടെ അടുക്കി കട്ടിൽ നിരത്തി അനുനശീകരണം നടത്തുകയും തുടച്ച് വൃത്തിയാക്കുകയും ചെയ്തു.സേവനത്തിന് എച്ച് ഐ ജിജു , ജെ എച്ച്.ഐ ആവണി ,,ടി ഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് കോഡിനേറ്റർ നേതൃത്വം , റസാഖ് കൊടുള്ളി, ഷാഹിദ് ലത്തീഫ് , റഷീദ് വെള്ളായിക്കോട് നേതൃത്വം നൽകി. വനിതകളടക്കം പതിനഞ്ചിലേറേ വളണ്ടിയർമാർ സേവനത്തിൽ പങ്കാളികളായി.