മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം; സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ പാരിതോഷികം ലഭിക്കും.  സർക്കാർ  ഇതിനായി സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. ഇതുപ്രകാരം മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യേഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക.

കേന്ദ്രസർക്കാർ 2017 ൽ ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പാണ് നൽക്കുക. ഇത് പിന്നീട് കേന്ദ്ര നർക്കോടിക് കൺട്രോൾബ്യൂറോയിൽ നിന്ന് ലഭിക്കും.

വിവരങ്ങൾ പരിശോധിച്ച ജീവനക്കാർക്ക് 30,000 രൂപവരെയും, വിവരം നൽകിയാൾക്ക് 60,000 രൂപവരെയുമാണ് പാരിതോഷികം ലഭിക്കുക. കേന്ദ്ര ചട്ടപ്രകാരം കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പോസിറ്റീവാണെങ്കിൽ മൊത്തം അനുവദനീയമായ റിവാർഡ്തുകയുടെ 50 ശതമാനംവരെ വിചാരണയ്ക്കു മുൻപ് നൽകും. പിടിച്ചെടുത്ത വസ്തുക്കളുടെ അളവ്, വിവരം നൽകിയ ആളുടെ സഹായത്തിന്റെ വ്യാപ്തി, വിവരങ്ങളുടെ ക്യത്യത എന്നിവ കണക്കിലെടുത്താണ് പാരിതോഷികം നൽകുക.

Leave a Reply

Your email address will not be published.

Previous Story

സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ നിരക്ക് ഇളവ് നൽകുകയുള്ളു; ബസ് ഉടമകൾ

Next Story

കേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചു

Latest from Main News

കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട് കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.04.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*  *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨   *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ