ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കൊയിലാണ്ടിയിൽ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ആവശ്യത്തോട് റെയില്‍വേ മുഖം തിരിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്റെ വടക്കും തെക്കും ഭാഗത്ത് റെയില്‍പാളം മുറിച്ചു കടക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ആവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും വീട്ടമ്മ റെയില്‍പാളം മുറിച്ചു കടക്കവെ അബദ്ധത്തിൽ തീവണ്ടി തട്ടി മരിച്ചത് അവസാന സംഭവമാണ്. പത്ത് വര്‍ഷത്തിനിടയില്‍ ഒട്ടനവധി മരണങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്‌ജോ, ലെവല്‍ ക്രോസോ ഇല്ലാത്തതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.
പന്തലായനി ഗവ എച്ച്.എസ്.എസ്സിലെ മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുന്നതും തിരിച്ചു പോകുന്നതും റെയില്‍പാത മുറിച്ചു കടന്നാണ്. കൊയിലാണ്ടി നഗരത്തിന് വടക്കുളള പന്തലായനി ഭാഗത്തേക്ക് കാല്‍നടയായി പോകുന്നവര്‍ ഏറെയും പാളം മുറിച്ചാണ് യാത്ര ചെയ്യുക. റെയില്‍പാത മുറിച്ചു കടന്ന് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ 147 വകുപ്പ് പ്രകാരം കുറ്റകാരമാണെന്ന് കാണിച്ച് പലയിടങ്ങളിലും ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.


നിലവില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കും ഉപകരിക്കുന്ന തരത്തില്‍ പാളത്തിന്റെ ഇരു പുറത്തേക്കും നീട്ടണമെന്നാണ് പന്തലായനി നിവാസികള്‍ ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ പഴയ മുത്താമ്പി റോഡ് നിലനിന്ന സ്ഥാനത്ത് പുതിയൊരു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണം. സമാന രീതിയില്‍ പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപവും വേണം. നിലവിലുളള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പുറത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകും. വെസ്റ്റ്ഹില്‍, കണ്ണൂര്‍, ചെറുവത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലൊക്കെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പുറത്തേക്ക് നീട്ടിയിട്ടുണ്ട്. കൊയിലാണ്ടി വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡുമായി ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്കും പോകാന്‍ കഴിയും വിധം പുതിയൊരു മേല്‍പ്പാലം നിര്‍മ്മിച്ചാലും ആളുകള്‍ക്ക് പ്രയോജനപ്പെടും. പേരാമ്പ്ര,അരിക്കുളം, ഭാഗത്ത് നിന്നു വാഹനങ്ങളില്‍ വരുന്ന യാത്രക്കാര്‍ വാഹനം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തി റെയില്‍വേ സ്റ്റേഷനിലേക്ക് എത്താന്‍ വലിയ സാഹസമാണ് അനുഭവിക്കുന്നത്.
പുതുതായി ഫൂട്ട് ഓവര്‍ ബ്രിഡജ് നിര്‍മ്മിക്കാനുളള ചെലവ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നോ ഉപയോഗിക്കണമെന്നാണ് റെയില്‍വേ അധികൃതര്‍ ആവശ്യപ്പെടുന്നത്. ഏകദേശം ഒന്നര കോടി രൂപയോളം ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് ചെലവ് വരും. ഫണ്ട് ലഭ്യമാക്കിയാല്‍ ഫൂട്ട് ഓവര്‍ ബ്രിഡിജിന് റെയില്‍വേ അനുമതി നല്‍കും. ഒട്ടെറെ മനുഷ്യ ജീവനുകള്‍ നഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തുക കണ്ടെത്തി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉണ്ടാക്കുകയാണ് വേണ്ടത്. ഇതിനായി കൊയിലാണ്ടി നഗരസഭയും,എം.എല്‍.എയുമാണ് മുന്‍കൈ എടുക്കേണ്ടത്.
പന്തലായനി, വിയ്യൂര്‍ പ്രദേശത്ത് അയ്യായിരത്തോളം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും കാലങ്ങളായി റെയില്‍പാത മുറിച്ചു കടന്നാണ് ഇപ്പുറത്ത് എത്തുന്നത്. റെയില്‍വേ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, മറുഭാഗത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യവും ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം റെയില്‍വേ അധികാരികള്‍ക്കുണ്ട്. പഴയ മുത്താമ്പി റോഡില്‍ റെയില്‍വേ ഗെയിറ്റ് നിലനിന്ന സ്ഥലത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ കൊയിലാണ്ടി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് നഗരസഭ ബജറ്റില്‍ പറഞ്ഞിരുന്നു. മാസ്റ്റര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി റെയില്‍വേ അധികൃതര്‍ക്ക് കൈമാറണം.

Leave a Reply

Your email address will not be published.

Previous Story

കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Next Story

നടേരിക്കടവ് പാലത്തിനായി ഇനി എത്ര കാത്തിരിക്കണം?

Latest from Uncategorized

ശബരിമല മകരവിളക്ക് ഉത്സവകാലത്തെ തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി

ലഹരി വിരുദ്ധ പാഠ്യപദ്ധതി നടപ്പിലാക്കണം: പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ്

മാനവ സമൂഹത്തിൽ വൻ ദുരന്തമായി മാറിയിട്ടുള്ള ലഹരി ഉപയോഗത്തിൻ്റെ ന്യൂനതകളെ കുറിച്ച് വിദ്യാർത്ഥി സമൂഹത്തെ ബോധവന്മാരാക്കുന്നതിനു വേണ്ടി ലഹരി വിരുദ്ധ പാഠ്യപദ്ധതിയിൽ

നന്തി ലൈബ്രറി കൂട്ടായ്മ എം.ടിയെ അനുസ്മരിച്ചു

നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം

വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) അന്തരിച്ചു

 മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) നിര്യാതനായി. എന്നും നൊച്ചാട് ജുമാമസ്ജിദിലെ സ്ഥിര

പ്രിയദർശിനി ഗ്രന്ഥാലയം ബാല കലോത്സവം

അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം നടത്തിയ ബാലകലോൽസവം ആഹ്ലാദമായി. കെ.കെ. ആര്യ ( മലയാള ഉപന്യാസം), ആർ.എം.ദേവനന്ദ (കവിതാരചന), വി.എം.ചന്ദ്രകാന്ത് (ചലചിത്ര