മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്

മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്സാപ്പിൽ സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ഒരു .APK ഫയൽ ഉണ്ടായിരിക്കും.

ഈ .APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ സന്ദേശത്തിലൂടെ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്യുമ്പോൾ SMS അനുമതികൾ നൽകാനും അവർ നിങ്ങളോട് ആവശ്യപ്പെടും.

ഈ അനുമതി നല്കുന്നതോടെ OTP സ്വയം ആക്‌സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക് കഴിയും. അതിനാൽ ഇത്തരം സന്ദേശങ്ങൾ അവഗണിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടുക.

 

Leave a Reply

Your email address will not be published.

Previous Story

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തണം രാഷ്ട്രീയ മഹിള ജനത

Next Story

സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ നിരക്ക് ഇളവ് നൽകുകയുള്ളു; ബസ് ഉടമകൾ

Latest from Main News

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച   കാസർഗോഡ് ജില്ല

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇപ്പോഴും തെളിവുകൾ

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്