സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ നിരക്ക് ഇളവ് നൽകുകയുള്ളു; ബസ് ഉടമകൾ

സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളു എന്ന് ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമാവില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസഷൻ അനുവദിക്കുക. കൺസഷൻ്റെ പേരിൽ വിദ്യാർത്ഥികൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർച്ചയായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ്റെ തീരുമാനം.

കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ ക്രൂരമർദനം ഏറ്റിരുന്നു. യൂണിഫോമും കാർഡും ഇല്ലാതെ കൺസഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു വന്ന് മർദിച്ചെന്നാണ് കണ്ടക്‌ടർ പറഞ്ഞത്. എന്നാൽ മാന്യമല്ലാത്ത രീതിയിൽ കണ്ടക്ടർ സംസാരിച്ചുവെന്നും അതിനാലാണ് മർദിച്ചതെന്നും പെൺകുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഘർഷം ഭയന്ന് ജീവനക്കാർ ജോലിക്കെത്തുന്നില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഇനിയും ഇത്തരം സംഘർഷങ്ങൾ തുടർന്നാൽ വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസഷൻ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കും. ഇക്കാര്യം ഉടൻ സർക്കാർ, മോട്ടർ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്

Next Story

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം; സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു

Latest from Main News

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും: ഷാഫി പറമ്പിൽ എം പി

വടകര: ദേശിയപാതയെന്ന ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ദേശീയപാത ദുരന്തപാതയാക്കിയ

പുനര്‍ നിര്‍മ്മാണം കാത്ത് ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സമര സ്തൂപം

ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ക്വിറ്റ് ഇന്ത്യാ സ്മാരക

തോരായിക്കടവ് പാലം തകർന്ന സംഭവം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്