കേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചു

കേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി അധികൃതർ.  പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ (​zettfly) ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി. ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ചത്​.

എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു.

തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്​. ഇതിനായി 3 എടിആർ 72-600 വിമാനങ്ങളാണ്​ ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന്​ വിമാനങ്ങൾ നേരിട്ട്​ സ്വന്തമാക്കാനുള്ള​ സാധ്യതകളും തേടുന്നുണ്ട്​​. സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും.

‘‘അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഇത്​ മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും.
മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. 25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർത്ഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുക’’- അഫി അഹമ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം; സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു

Next Story

കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം

Latest from Main News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയിൽ 30

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ ◾◾◾◾◾◾◾◾ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ്