ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി മമ്മാക്കപ്പള്ളി ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഅല്ലിം ഡേയുമായി ബന്ധപ്പെട്ട് മജ്ലിസുന്നൂറും എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. മഹല്ലിൻ്റെ പരിധിയിൽ വരുന്ന 28 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. മഹല്ല് ഖതീബ് ഇല്യാസ് സുഹ്രി ഉദ്ഘാടനം നിർവഹിച്ചു. എൻ ഇ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹല്ല് ജനറൽ സെക്രട്ടറി ആസിഫ് കലാം കരിയറിൻ്റെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു.

സദർ മുഅല്ലിം സമീർ ഫൈസി ഇർഫാനി മുഅല്ലിം ഡേ സന്ദേശം കൈമാറി. ടി. അഷ്റഫ് , അബ്ദുള്ള മഷ്ഹൂർ തങ്ങൾ , അബൂബക്കർ അലങ്കാർ , ഷിഹാബുദ്ധീൻ ഫൈസി , അബ്ദുള്ള മുസ്സ്യാർ , മുസ്തഫ യു തുടങ്ങിയവർ നേതൃത്വം നൽകി. നജീബ് മാക്കൂടം സ്വാഗതവും സമദ് മാക്കൂടം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഓർമ്മകളിൽ സൗര്യ ചക്ര -സേന മെഡൽ നായിബ് സുബേദാർ ശ്രീജിത്ത് : മൂന്നാം വീര ചരമ വാർഷികം ആചരിച്ചു

Next Story

പാവങ്ങാട് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാവുന്നു; 12.82 കോടി രൂപ അനുവദിച്ചു

Latest from Local News

ബാംഗ്ലൂരിൽ കെഎംസിസി പ്രവർത്തകരുടെ ജാഗ്രത പയ്യോളി സ്വദേശിക്ക് നഷ്ട്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടി

ബാംഗ്ലൂർ / പയ്യോളി: സുഹൃത്തിനൊപ്പം ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പോകുന്ന വഴിയിൽ നഗരത്തിലെ സിറ്റി ബസ്സിൽ നിന്ന്‌ തസ്‌ക്കരർ പോക്കറ്റടിച്ച വിലപിടിച്ച

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം നാലുദിവസത്തിനുള്ളിൽ കൈപ്പറ്റണം ; ഉപഭോക്തൃകാര്യ കമ്മീഷണർ

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവിൽ സംസ്ഥാനത്തെ

കോഴിക്കോട്‌ ആദായനികുതി ഓഫീസ്‌ മാർച്ച്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും

കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ നെറികേടിനെതിരെ ചൊവ്വാഴ്‌ച കോഴിക്കോട്‌ ആദായ നികുതി ഓഫീസിന്‌ മുന്നിൽ സി.പി.എം നേതൃത്വത്തിൽ ജനകീയ പ്രതിഷേധമിരമ്പും. കേന്ദ്ര അവഗണനയ്‌ക്കും സാമ്പത്തിക

എലത്തൂർ അസംബ്ലി കമ്മിറ്റിയുടെ യൂത്ത് അലർട്ട് ബുധനാഴ്‌ച

കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിരോധ യാത്ര യൂത്ത് അലർട്ട് നാളെ രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30